ന്യൂഡൽഹി: മുൻ ഇന്ത്യൻ താരവും പരിശീലകനുമായ അനിൽ കുംബ്ലെയെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ചെയർമാനാക്കണമെന്ന ആവശ്യവുമായി വീരേന്ദർ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേർത്തു. സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹം. സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വേതനത്തിൽ വർധന വരുത്തി വേണം കുംബ്ലെയെ നിയമിക്കാനെന്നും സെവാഗ് ആവശ്യപ്പെട്ടു. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സെവാഗിന്റെ ഈ വാക്കുകൾ. രാജ്യാന്തര മത്സരപരിചയം കുറവായ എം.എസ്.കെ പ്രസാദും സംഘവും അതിന്റെ പേരിൽ ഏറെ പരിഹാസവും വിമർശനവും നേരിടേണ്ടി വന്നിരുന്നു. പ്രസാദ് ഉൾപ്പെടെ സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും ചേർന്ന് ഇന്ത്യൻ ജഴ്സിയിൽ കളിച്ചത് 13 ടെസ്റ്റുകൾ മാത്രമാണ്. കുംബ്ലെയെ പോലൊരു വ്യക്തിക്കെതിരേ ഇത്തരം വിമർശനങ്ങൾ ഉണ്ടാകില്ല, പരിശീലകനെന്ന നിലയിലും കുംബ്ലെക്ക് പരിചയമുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി. എന്നാൽ കുംബ്ലെ ഈ പദവി ഏറ്റെടുക്കുമോ എന്നുറപ്പില്ലെന്നു പറഞ്ഞ സെവാഗ് പ്രതിഫലം ഉയർത്തിവേണം അദ്ദേഹത്തെ നിയമിക്കാനെന്നും പറഞ്ഞു. 2007-2008ലെ ഓസ്ട്രേലിയ പരമ്പരയിൽ ഞാൻ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന കുംബ്ലെ എന്റെ മുറിയിലെത്തി പറഞ്ഞു: അടുത്ത രണ്ടു പരമ്പരകളിൽ നിങ്ങൾ ടീമിൽനിന്ന് ഒഴിവാക്കപ്പെടില്ല, ഇത്തരത്തിലുള്ള ആത്മവിശ്വാസമാണ് കളിക്കാർക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മലയാളി താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴു വർഷമായി കുറച്ചതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ സെവാഗ് ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രീശാന്തിനു തിരിച്ചുവരാമെന്നും ചൂണ്ടിക്കാട്ടി. Content Highlights:Anil Kumble should be chairman of selectors Virender Sehwag
from mathrubhumi.latestnews.rssfeed https://ift.tt/31OYGEq
via
IFTTT