Breaking

Thursday, August 22, 2019

കെവിൻ കൊലക്കേസിൽ വിധി ഇന്ന്

കോട്ടയം:കെവിൻ കൊലക്കേസിൽ കോട്ടയം സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ഓഗസ്റ്റ്14-ന് വിധി പറയാൻ തീരുമാനിച്ചിരുന്നതാണ്. ദുരഭിമാനക്കൊല നിലനിൽക്കുമോ എന്ന കാര്യത്തിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട് വിധി മാറ്റിവെയ്ക്കുകയായിരുന്നു. ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷനും അല്ലെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫ്(24) മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. Content Highlight:kottayam sessions court To Pronounce Verdict On Kevin Murder Case Today


from mathrubhumi.latestnews.rssfeed https://ift.tt/31UnsTB
via IFTTT