Breaking

Thursday, August 22, 2019

ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തയാളുടെ വീട് ആക്രമിച്ചു; പോലീസിനുനേരേ ബോംബേറും

ഡെൽവിൻ ഏറ്റുമാനൂർ: ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തയാളുടെ വീട് ഗുണ്ടാസംഘം അടിച്ചുതകർത്തു. അന്വേഷിക്കാനെത്തിയ പോലീസിനുനേരേ സംഘം പെട്രോൾബോംബെറിഞ്ഞു. എ.എസ്.ഐ. ഉൾെപ്പടെ നാലു പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി മാവേലിനഗർ വലിയതടത്തിൽ ഡെൽവിൻ(22) അറസ്റ്റിലായി. അതിരമ്പുഴ കോട്ടമുറിക്ക് സമീപം മലപ്പറമ്പിൽ പയസ്സിന്റെ വീടിനുനേരേയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആക്രമണമുണ്ടായത്. വീടിനു സമീപത്തെ റോഡിലൂടെ ബൈക്കിൽ അമിതവേഗത്തിൽ പാഞ്ഞ പ്രായപൂർത്തിയാകാത്തയാളെ പയസ് ശാസിച്ചിരുന്നു. പ്രകോപിതനായ കുട്ടി കൂടുതൽ ആൾക്കാരുമായെത്തി വീട് അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുനിന്ന് കാറുകളിൽ കടന്ന സംഘം കുറച്ചുമാറി നിലയുറപ്പിച്ചു. പയസിന്റെ സഹോദരന്റെ വീട് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. സംഭവമറിഞ്ഞ് രാത്രി 12 മണിയോടെ ഏറ്റുമാനൂർ പോലീസ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അക്രമികൾ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുനിന്നു. പുറത്തിറങ്ങിയ സംഘം എ.എസ്.ഐ. നാസർ, സി.പി.ഒ. സാബു, ഹോംഗാർഡ് ബെന്നി, ഡ്രൈവർ ബെന്നി എന്നിവർക്കുനേരേ പെട്രോൾബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ് പൊട്ടാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പ്രതികൾ ഓടിരക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ബിയർ കുപ്പിയിൽ നിറച്ച പെട്രോളും വടിവാളുകളും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൽപെട്ട ഡെൽവിനെ അറസ്റ്റ് ചെയ്തത്. 17 പേർക്കെതിരെ കേസെടുത്തു. മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും ഏറ്റുമാനൂർ എസ്.എച്ച്.ഒ. എ.ജെ.തോമസ് പറഞ്ഞു. content highlights:bike overspeed ettumanoor


from mathrubhumi.latestnews.rssfeed https://ift.tt/33RV1r8
via IFTTT