Breaking

Monday, July 1, 2019

കേരളത്തിലെത്തിയ ജർമൻ യുവതിയെ കാണാനില്ലെന്ന് പരാതി

ലിസ തിരുവനന്തപുരം: കേരളത്തിലെത്തിയ ജർമൻ യുവതിയെ മൂന്നുമാസമായി കാണാനില്ലെന്നു പരാതി. മകൾ ലിസ വെയ്സിനെ (31) തിരുവനന്തപുരത്ത് കാണാതായെന്ന് അമ്മ കാത്രി വെയ്സ് ജർമൻ പോലീസിനു പരാതിനൽകി. ജർമൻ നയതന്ത്രകാര്യാലയം വഴി പോലീസ് മേധാവിക്കുനൽകിയ പരാതിയിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാർച്ച് ഏഴിനാണ് ലിസയും സുഹൃത്ത് ബ്രിട്ടനിൽനിന്നുള്ള മുഹമ്മദലിയും തിരുവനന്തപുരത്തെത്തിയത്. പത്താംതീയതിവരെ ലിസ ഫോൺവിളിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് വിവരമൊന്നുമില്ല. മേയ് അഞ്ചിന് ലിസയുടെ വിസാകാലാവധി തീർന്നു. എന്നിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് അമ്മ പരാതിനൽകിയത്. ലിസയ്ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദലി 15-ന് തിരികെപ്പോയതായി പോലീസ് കണ്ടെത്തി. 2011-ൽ ലിസ ജർമനിയിൽവെച്ച് ഇസ്ലാംമതം സ്വീകരിച്ചതായി അമ്മ നൽകിയ പരാതിയിലുണ്ട്. മാർച്ച് ഏഴിന് ഇവർ തിരുവനന്തപുരത്ത് എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മുഹമ്മദലിയെ ബന്ധപ്പെടാനുള്ള വഴികളും പോലീസ് തേടുന്നുണ്ട്. ഒരുവർഷംമുമ്പ് ലാത്വിയൻ യുവതിയെ കാണാതായെന്ന പരാതിയിൽ ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ അലംഭാവംകാട്ടിയെന്ന പരാതി ഉയർന്നിരുന്നു. ഒരുമാസത്തിനുശേഷം ഇവരുടെ മൃതദേഹം കോവളത്തിനുസമീപം കണ്ടെത്തി. ചികിത്സയ്ക്കായി എത്തിയ യുവതിയെ കോവളത്തുനിന്നാണ് കാണാതായത്. ഈ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ലിസയെ കണ്ടത്താൻ സഹായിക്കണമെന്ന് ലാത്വിയൻ യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. ലിസയെ കണ്ടെത്താൻ കൂട്ടായ്മകളുണ്ടാക്കി പ്രാദേശികമായി തിരച്ചിൽ നടത്തണം. ഇതു ചെയ്തിരുന്നെങ്കിൽ തന്റെ സഹോദരിയെ കണ്ടെത്താനാവുമായിരുന്നെന്നും അവരുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. content highlights:german woman missing


from mathrubhumi.latestnews.rssfeed https://ift.tt/2JexcQZ
via IFTTT