Breaking

Monday, July 1, 2019

കോളേജ് അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അധ്യാപകർക്ക് യു.ജി.സി. ശുപാർശ പ്രകാരമുള്ള ശമ്പളവർധന നടപ്പാക്കി സർക്കാർ ഉത്തരവിറക്കി. 2016 മുതൽ മുൻകാല പ്രാബല്യമുണ്ട്. അസിസ്റ്റന്റ് പ്രൊഫസർമാർ മുതൽ പ്രൊഫസർമാർ വരെയുള്ളവർക്ക് 30,000 രൂപവരെ കൂടും. പുതുക്കിയ ശമ്പളം അധികം താമസിയാതെ നൽകും. കേന്ദ്രസഹായം, സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്നിവ കണക്കിലെടുത്തായിരിക്കും കുടിശ്ശിക വിതരണമെന്ന് ഉത്തരവിൽ പറയുന്നു. ഈ കാലയളവിൽ വിരമിച്ചവരുടെ കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കോളേജ് അധ്യാപകരുടെ ശമ്പളത്തിന്റെ 80 ശതമാനവും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റേതായിരുന്നു. പുതിയ ശമ്പളപരിഷ്കരണത്തിൽ 50 ശതമാനം മാത്രമേ യു.ജി.സി നൽകൂ. പകുതിതുക സംസ്ഥാന സർക്കാർ കണ്ടെത്തണം. ശമ്പള പരിഷ്കരണം മാർച്ചിനുമുമ്പ് നടപ്പാക്കിയില്ലെങ്കിൽ വിഹിതം നൽകില്ലെന്ന് യു.ജി.സി. സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്. content highlights:salary hike to college teachers


from mathrubhumi.latestnews.rssfeed https://ift.tt/2XiLn1o
via IFTTT