Breaking

Monday, July 1, 2019

വാണിജ്യ സർട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി അറ്റസ്റ്റേഷൻ ഇന്നുമുതൽ നോർക്ക റൂട്ട്സ് വഴി

മലപ്പുറം: വാണിജ്യ സർട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി സാക്ഷ്യപ്പെടുത്തൽ ജൂലായ് ഒന്നുമുതൽ നോർക്ക റൂട്ട്‌സ് മുഖേന നിർവഹിക്കും. നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സേവനം ലഭ്യമാകും. ചേമ്പർ ഓഫ് കൊമേഴ്‌സും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പും സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന പ്രസ്തുത സർട്ടിഫിക്കറ്റുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ. എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. പവർ ഓഫ് അറ്റോണി, േട്രഡ്‌മാർക്ക്, ബിസിനസ് ലൈസൻസുകൾ തുടങ്ങിയ വിവിധ വാണിജ്യ സർട്ടിഫിക്കറ്റുകളാണ് നോർക്ക റൂട്ട്‌സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്.കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന്) നമ്പറുകളിൽ വിളിക്കാം. ടോൾഫ്രീ നമ്പറായ 0471 2770557-ലും ബന്ധപ്പെടാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2XfbWEC
via IFTTT