ചെന്നൈ: ചെന്നൈയിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും തണ്ണീർത്തടങ്ങളും മറ്റു ജലസ്രോതസ്സുകളും നികത്തി കെട്ടിടങ്ങൾ പണിയുന്നത് തുടരുകയാണ്. സർക്കാരാണ് നിയമലംഘനം നടത്തുന്നതിനു മുന്നിൽ. ചെന്നൈ ഷോളിങ്കനല്ലൂരിൽ തടാകം നികത്തിയാണ് പോലീസ് സ്റ്റേഷൻനിർമാണം. തടാകത്തിൽ മൂന്നുമീറ്ററോളം ഉയരത്തിൽ മണ്ണിട്ടുമൂടിയാണ് അതിനുമുകളിലായി പോലീസ് സ്റ്റേഷൻ നിർമിക്കുന്നത്. കെട്ടിടനിർമാണജോലികൾ പാതി പൂർത്തിയായി. പോലീസ് സ്റ്റേഷൻ പണിയാൻ സ്ഥലം ഏറ്റെടുത്തതുമുതൽ പല തരത്തിലുള്ള ക്രമക്കേടുകളാണ് നടത്തുന്നതെന്ന് പരിസരവാസികൾ ആരോപിച്ചു. 15 വർഷംമുമ്പ് ഈ തടാകത്തിന്റെ വിസ്തൃതി 26 ഏക്കറായിരുന്നു. എന്നാൽ, ഇന്ന് 15 ഏക്കറിൽ താഴെയായി ചുരുങ്ങി. നേരത്തേ ജലസമൃദ്ധമായിരുന്ന പ്രദേശത്ത് തണ്ണീർത്തടം നികത്താൻ തുടങ്ങിയതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഷോളിങ്കനല്ലൂർ തടാകത്തിന്റെമാത്രം കാഴ്ചയല്ല ഇത്. 10 വർഷംമുമ്പ് ചെന്നൈയിലുണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 31 ശതമാനംമാത്രമേ ഇപ്പോഴുള്ളൂ. ബാക്കിയുള്ള സ്ഥലങ്ങൾ സർക്കാരും ജനങ്ങളും കൈയേറി കെട്ടിടങ്ങൾ നിർമിച്ചു. വമ്പൻ പാർപ്പിടസമുച്ചയങ്ങൾക്കുപുറമേ സർക്കാർവക കെട്ടിടങ്ങളും ധാരാളം ഇവിടെ ഉയർന്നു. ചെന്നൈ ഉൾപ്പെടെ 24 ജില്ലകൾ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോയിട്ടും നിലവിലുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടൽപോലും സർക്കാർ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. content highlights:draught in chennai
from mathrubhumi.latestnews.rssfeed https://ift.tt/2JevqPJ
via
IFTTT