Breaking

Monday, May 27, 2019

വെടിയേറ്റ് മരിച്ച ബി ജെ പി പ്രവര്‍ത്തകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സ്മൃതി ഇറാനി

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണം നടത്തിയ ബി ജെ പി പ്രവർത്തകന്റെസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ബി ജെ പി നേതാവ് സ്മൃതി ഇറാനി. ഞായറാഴ്ച രാവിലെ വെടിയേറ്റ് കൊല്ലപ്പെട്ട സുരേന്ദ്ര സിങ്ങിന്റെസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. തുടർന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ സ്മൃതി പങ്കെടുക്കുകയും ചെയ്തു.അമേഠിയിൽ സ്മൃതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുരേന്ദ്ര സിങ് സജീവമായി പങ്കെടുത്തിരുന്നു #WATCH BJP MP from Amethi, Smriti Irani lends a shoulder to mortal remains of Surendra Singh, ex-village head of Barauli, Amethi, who was shot dead last night. pic.twitter.com/jQWV9s2ZwY — ANI (@ANI) May 26, 2019 ബാരാവുലിയ മുൻഗ്രാമമുഖ്യൻ കൂടിയായിരുന്ന സുരേന്ദ്ര സിങ്ങിനു നേർക്ക് വീട്ടിലെത്തിയ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നു. ഉടൻ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സുരേന്ദ്ര സിങ് ഗ്രാമത്തലവന്റെ സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവപങ്കാളിയായിരുന്ന സുരേന്ദ്ര സിങ്ങിനെ സ്മൃതി പ്രസംഗങ്ങളിൽ അഭിനന്ദിച്ചിരുന്നു. പൂർവ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേന്ദ്ര സിങ്ങിനോട് ആർക്കെങ്കിലും രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 55000 വോട്ടുകൾക്കാണ് ഇത്തവണ സ്മൃതി പരാജയപ്പെടുത്തിയത്. content highlights:smriti irani attends funeral of bjp worker who shot dead in amethi


from mathrubhumi.latestnews.rssfeed http://bit.ly/2HWtpqO
via IFTTT