ഹരിദ്വാർ: മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാബാ രാംദേവ്. "അടുത്ത അമ്പത് വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യ 150 കോടിയിൽ കവിയാൻപാടില്ല. അത് നേരിടാനുള്ള കരുത്തോ മുൻകരുതലോ രാജ്യത്തിനില്ല. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കുകയാണ് വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശം നൽകാൻ പാടില്ല. കൂടാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ സർക്കാർ നൽകുന്ന യാതൊരു വിധ ആനുകൂല്യങ്ങളോ പ്രത്യേക അവകാശങ്ങളോഅനുവദിക്കാനും പാടില്ല. അത്തരമൊരു നിയമം സർക്കാർ കൊണ്ടുവരണം."- രാം ദേവ് പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവരുകയാണെങ്കിൽ ജനങ്ങൾ മൂന്നാമതൊരു കുട്ടിക്ക് കൂടി ജന്മം നൽകാൻ മടിക്കും. അവിടെ മതമൊന്നും ഒരുതരത്തിലും പ്രശ്നമാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ രാജ്യത്ത് സമ്പൂർണ മധ്യനിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ ഗോ വധം നിരോധിക്കണം. എങ്കിൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളൂ. ഇനി ഇറച്ചി കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് മറ്റുള്ള മൃഗങ്ങളുടെ ഇറച്ചികൾ ഉപയോഗിക്കാം- അദ്ദേഹം പറഞ്ഞു. Content Highlights:third child, ramdev,population control
from mathrubhumi.latestnews.rssfeed http://bit.ly/2Mb4uW0
via
IFTTT