ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ വന്‍ ഹാഷിഷ് വേട്ട. ഒരാള്‍ അറസ്റ്റില്‍. കാസര്‍കോഡ് ബന്തഡുക്ക സ്വദേശി തലേക്കുന്ന് സി എച്ച് അസീസി (31)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം പ്ലാസ്റ്റിക് കൂടില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ്.
ശനിയാഴ്ച പകല്‍ രണ്ടിന് ഏറ്റുമാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍ വച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കാസര്‍ഗോഡ് നിന്നും ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ പ്രതിയെ മഫ്തിയില്‍ കാത്തു നിന്ന പോലീസ് പിടികൂടുകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2HekNeL
via IFTTT