കൊച്ചി: മലയാള സിനിമ താരം ഉണ്ണി മുകുന്ദനെതിരായ പീഡന കേസില്‍ എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രാഥമിക സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസിന്റെ വാദം മേയ് 16ന് ആരംഭിക്കും.
2017 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. ചേരാനല്ലൂരുള്ള തന്റെ വാടക വീട്ടില്‍വച്ച് വിദേശത്ത് ജനിച്ചു വളര്‍ന്ന പരാതിക്കാരിയെ ഉണ്ണി മുകുന്ദന് പീഡിപ്പിച്ചുവെന്നാണ് കേസ്.
നേരത്തേയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയ്ക്ക് പറ്റിയ കഥ തന്റെ കൈയിലുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. സംഭാഷണ രീതിയില്‍ കഥ അവതരിപ്പിക്കാനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
മജിസ്ട്രേറ്റ് മുമ്ബാകെ പരാതിക്കാരി നേരിട്ട് കേസ് കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ മജിസ്ട്രേറ്റ് ഉണ്ണി മുകുന്ദനെ സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2JcrmSN
via IFTTT