Breaking

Sunday, May 12, 2019

പാ​ലാ​യി​ല്‍ റോഡപകടം; ലോ​റി​ക്ക് പി​ന്നി​ല്‍ ഓ​ട്ടോ ഇ​ടി​ച്ച്‌ ഒ​രു വ​യ​സു​കാ​ര​നും അ​ച്ഛ​നും മരിച്ചു

ക​ട​നാ​ട്: പാ​ലാ ക​ട​നാ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ഓ​ട്ടോ ഇ​ടി​ച്ച്‌ ഒ​രു വ​യ​സു​ള്ള കു​ഞ്ഞും അ​ച്ഛ​നും മ​രി​ച്ചു. നീ​ലൂ​ര്‍ മാ​ന​ത്തൂ​ര്‍ പു​തി​യാ​മ​ഠ​ത്തി​ല്‍ ജെ​ന്‍​സ്, മ​ക​ന്‍ അ​ഗ​സ്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ശനിയാഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സംഭവം. പി​ഴ​കി​ല്‍ നി​ന്നും കൊ​ല്ല​പ്പ​ള്ളി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ജെ​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജെ​ന്‍​സി​ന്‍റെ ഭാ​ര്യ​യും മൂ​ത്ത കു​ട്ടി​യും വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.



from Anweshanam | The Latest News From India http://bit.ly/2JwW3kU
via IFTTT