ലഖ്‌നൗ: രാജ്യത്തെ പാവപ്പെട്ടവരുടെ ജാതി ഏതാണോ, അതാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളല്ല എന്ന മായാവതിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു മോദിയുടെ മറുപടി. ഉത്തര്‍പ്രദേശിലെ സോനേഭദ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു മോദിയുടെ പരാമര്‍ശം.
'എന്റെ ജാതിയെക്കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. മോദിക്ക് ഒരു ജാതി മാത്രമേയുള്ളൂ. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് എന്റെയും ജാതി'- മോദി പറഞ്ഞു. എന്‍,.ഡി.എ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിശദീകരിച്ചായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.
രാജ്യത്ത് കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴെല്ലാം ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം ക്ഷയിക്കുകയാണുണ്ടായതെന്നും മോദി കുറ്റപ്പെടുത്തി. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതില്‍ മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്‌ക്കെതിരേയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. സാം പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസികാവസ്ഥയും ധിക്കാരവുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
from Anweshanam | The Latest News From India http://bit.ly/2Vh2Ila
via IFTTT