Breaking

Sunday, May 12, 2019

വോട്ടര്‍പട്ടികയിൽ നിന്ന് യുഡിഎഫ് വോട്ടുകള്‍ വെട്ടിമാറ്റിയെന്ന ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: വോട്ടര്‍പട്ടികയിൽ നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍ വെട്ടിമാറ്റിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഓരോ മണ്ഡലത്തിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച് തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

രോ മണ്ഡലത്തിലെയും കണക്കുകള്‍ പ്രത്യേകം ശേഖരിച്ച് വോട്ടര്‍മാരുടെ തിരിച്ചറിയില്‍ രേഖകള്‍ അടക്കം പരാതി സമര്‍പ്പിക്കാനാണ് നീക്കം. ഇതിനായി കെ.സി ജോസഫ് അധ്യക്ഷനായ സമിതിയെയും കെ.പി.സി.സി നിയോഗിച്ചു. 

തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു അട്ടിമറി ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2Q1Om7A
via IFTTT