എൻ ഡി എ നേടിയ ചരിത്രവിജയത്തിന് പിന്നാലെ പലിശ നിരക്കിൽ ഇളവ് വരുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അടിസ്ഥാന പലിശനിരക്കുകളിൽ 0.35 ശതമാനം വരെ കുറവ് വരുത്താൻ സാധ്യതയുള്ളതായി പത്രം പറയുന്നു. ജൂണിലാണ് ആർ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം ചേരുക. കഴിഞ്ഞ ഏപ്രിലിൽ അടിസ്ഥാന പലിശ നിരക്കുകളായ റീപോ, റിവേഴ്‌സ് റീപോ നിരക്കുകൾ 0.25 ശതമാനം കണ്ട് കുറച്ചിരുന്നു.
പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി തുടരുന്ന സാഹചര്യത്തിലാണ് അടുത്ത ഒരു റേറ്റ് കട്ടിനു ആർ ബി ഐ ഒരുങ്ങുന്നത്. 2019ൽ അടിസ്ഥാന പലിശനിരക്കുകളിൽ ഒരു ശതമാനം വരെ കുറവ് വരുത്താൻ നീക്കമുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക മേഖലക്ക് കൂടുതൽ ഉത്തേജനം പകരാനാണ് പലിശനിരക്കുകളിൽ ഇളവ് വരുത്താൻ ഒരുങ്ങുന്നത്.
from Anweshanam | The Latest News From India http://bit.ly/2K5wrvu
via IFTTT