Breaking

Sunday, May 26, 2019

ശബരിമലയില്‍ സ്വര്‍ണം കാണാതായെന്ന ആരോപണം ഗുരുതരം- കെ. സുരേന്ദ്രന്‍

ശബരിമല: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവു വന്നതായുള്ള സംശയം ഗുരുതരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും പ്രതികരിക്കണമെന്നും സുരേന്ദ്രൻ ഫേയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് കുറിപ്പ്: ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്. സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ട്. ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നത്. യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേ? Content Highlights:k Surendran, Sabarimala gold offering issue


from mathrubhumi.latestnews.rssfeed http://bit.ly/2X7Pglq
via IFTTT