ഏഷ്യൻ ഗെയിംസിൽ ആകെ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ റെക്കോഡിനൊപ്പമെത്തി. 2010-ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയിട്ടുള്ളത്. 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ 65 മെഡലായിരുന്നു അന്ന് ഇന്ത്യ നേടിയത്. ജക്കാർത്തയിൽ ബോക്സിങ്ങിലും സ്ക്വാഷിലും ഹോക്കിയിലും മത്സരങ്ങൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ഇപ്പോൾ തന്നെ 65 മെഡലുകളായി. ബോക്സിങ്ങ് 49 കിലോഗ്രാം വിഭാഗത്തിൽ അമിത് പൻഗലും സ്ക്വാഷ് വനിതാ ടീമും സ്വർണ മെഡലിനായി പോരാടും. ഹോക്കിയിൽ വെങ്കലത്തിനായി ഇന്ത്യൻ പുരുഷൻമാർ പാകിസ്താനെ നേരിടും. ഗെയിംസിന്റെ 13-ാം ദിനം വനിതാ ഹോക്കിയിൽ ഇന്ത്യ വെള്ളി നേടി. സെയ്ലിങ്ങിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി. ഒപ്പം സ്ക്വാഷ് പുരുഷ ടീമിനത്തിലും ഇന്ത്യ മൂന്നാമതെത്തി. ബോക്സിങ്ങ് 75 കിലോഗ്രാം വിഭാഗത്തിൽ വികാസ് കൃഷ്ണൻ പരിക്കിനെ തുടർന്ന് സെമി കളിക്കാതെ പിന്മാറിയതോടെ ഇന്ത്യ വെങ്കലത്തിലൊതുങ്ങി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2LHkERa
via
IFTTT