Breaking

Sunday, September 2, 2018

പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുത ബില്‍ അടക്കുന്നതിന് ഇളവ്

തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പണം അടയ്‌ക്കാനുള്ള തീയതി 31.01.2019 വരെ നീട്ടി നല്‍കിയിട്ടുണ്ട്. 

ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റി കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനമായിയ്യുണ്ട്.

ഏഴു ജില്ലകളിലേയും സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും ഒരു ബില്ലിംഗ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2PrWLiO
via IFTTT