പ്രളയത്തിൽ തകർന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് കാല്‍ക്കോടിയിലേറെ രൂപ. ഒരു പ്രമേയം പാസാക്കിയെന്നതിന് അപ്പുറം ക്രിയാത്മക നിര്‍ദേശങ്ങളൊന്നും ഈ സമ്മേളനത്തിൽ ഉണ്ടായില്ല. പതിവുപോലെ പരസ്‌പരം പഴിചാരലും കുറ്റപ്പെടുത്തലും വീമ്പ് പറച്ചിലിലും സഭ ഒരു ദിവസം കൊണ്ട് പിരിഞ്ഞു. എന്നാൽ, സമ്മേളനത്തില്‍ പങ്കെടുത്തതിന് എംഎല്‍എമാര്‍ക്ക് ഒന്നല്ല, മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നൽകും. യാത്രാബത്ത വേറെയും.
ഫണ്ട് കണ്ടെത്തുന്നതിനായി ജനങ്ങളുടെ കയ്യിൽ നിന്നും ശമ്പളം ആവശ്യപ്പെട്ടും, മറ്റു രീതികളിലും ശ്രമിക്കുന്നതിനിടെയാണ് ഇത്തരം അധിക ചെലവുകൾ. തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാര്‍ക്കു സിറ്റിങ് ഫീസായി 1000 രൂപ നല്‍കുമ്പോള്‍ മറ്റു ജില്ലക്കാര്‍ക്കു കിട്ടുന്നത് 3000 രൂപ. ഒരു ദിവസമാണു സമ്മേളനമെങ്കിലും മറ്റു ജില്ലക്കാര്‍ക്കു മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നല്‍കുന്ന വിചിത്രമായ കീഴ്‌വഴക്കമുള്ളതിനാല്‍ ആ ഇനത്തില്‍ മാത്രം ആകെ മൂന്നേകാല്‍ ലക്ഷം രൂപ നല്‍കണം.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഒഴികെയുള്ള 118 അംഗങ്ങള്‍ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോള്‍ കിലോമീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നല്‍കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഒഴികെയുള്ള 118 അംഗങ്ങള്‍ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോള്‍ കിലോമീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നല്‍കുന്നത്. ഇത്തരത്തില്‍ 13,000 രൂപ വരെ യാത്രാബത്തയായി മാത്രം ലഭിക്കുന്ന എംഎല്‍എമാരുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്ത ഇനത്തില്‍ ചെലവാക്കുക. എല്ലാ എംഎല്‍എമാര്‍ക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്ത ഇനത്തില്‍ ചെലവാക്കുക.
നിയമസഭാ ജീവനക്കാര്‍, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 1500 ജീവനക്കാര്‍ക്ക് 235 രൂപ മുതല്‍ 265 രൂപ വരെ ഓവര്‍ടൈം അലവന്‍സും നല്‍കുന്നു. ഈയിനത്തില്‍ മാത്രം മൂന്നു ലക്ഷത്തോളമാണു ചെലവ്.
വൈദ്യുതി, എസി, ശുദ്ധജലം തുടങ്ങിയവയ്ക്കായി ദിവസം ശരാശരി അഞ്ചുലക്ഷം രൂപയും വേണ്ടിവരും. മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നിയമസഭയിൽ എത്തുന്നതിനായി ചെലവിടുന്ന ഇന്ധനവും സമയവും വേറെ. അതേസമയം, കേരളത്തിന്റെ പുനർനിർമാണത്തിന് വേണ്ട കാര്യമായ നിർദേശങ്ങൾ ഒന്നും സഭയിൽ ഉണ്ടായില്ല. ഏതാനും എംഎൽഎ മാർ ലാഘവത്തോടെ സംസാരിച്ചപ്പോൾ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂർ, റാന്നി എംഎൽഎമാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല.
from Anweshanam | The Latest News From India https://ift.tt/2wz3rVw
via IFTTT