കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം. ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതരാണ് അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും.അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.
ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. 2014 – 16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വച്ചു 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനു സന്ദര്‍ശക റജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണു ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.
ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. ന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ജലന്തര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്‍റെ മൊഴി കൂടി പരിശോധിച്ചശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം.
from Anweshanam | The Latest News From India https://ift.tt/2LNoGrw
via IFTTT