Breaking

Friday, September 28, 2018

സര്‍ദാര്‍ പ്രതിമയുടെ സമീപത്തെ തടാകത്തിലേക്ക് അണക്കെട്ടില്‍നിന്ന് വെള്ളമൊഴുക്കാന്‍ സര്‍ക്കാര്‍

File photo: AP ഗാന്ധിനഗർ:ഗുജറാത്തിൽ നിർമാണം പുരോഗമിക്കുന്ന സർദാർ വല്ലഭ് ഭായി പട്ടേൽ പ്രതിമ(ഐക്യപ്രതിമ)യുടെ സമീപത്തെ കൃത്രിമതടാകത്തിലേക്ക് നർമദാ നദിയിലെ ജലം ഒഴുക്കിവിടാനൊരുങ്ങി ഗുജറാത്ത് സർക്കാർ. പ്രതിമയുടെ പശ്ചാത്തല സൗന്ദര്യം ഉറപ്പാക്കാനാണ് തടാകത്തിലേക്ക് വെള്ളമൊഴുക്കി വിട്ടുള്ള സർക്കാർ നീക്കമെന്ന് ഡി എൻ എ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ പല ജില്ലകളും കടുത്തവരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് സർക്കാരിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി കച്ച് ജില്ലയെയും സമീപജില്ലകളിലെ ആറു താലൂക്കുകളെയും ജലദൗർലഭ്യ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സർദാർ സരോവർ അണക്കെട്ടിൽനിന്ന് ഒക്ടോബർ 31 നാകും ജലം തുറന്നുവിടുക. 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ഈ കൃത്രിമതടാകം. സർദാർ സരോവർ അണക്കെട്ടിൽനിന്ന് 3.2 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 84 മില്യൺ ക്യൂബിക് മീറ്റർ(എം സി എം) ജലമാണ് ഈ തടാകം നിറയ്ക്കാൻ ആവശ്യമായി വേണ്ടിവരിക. നിലവിൽ ആറ് എം സി എം ജലമാണ് തടാകത്തിലുള്ളത്. Water from the Narmada river will be routed to the lake surrounding the Statue of Unity


from mathrubhumi.latestnews.rssfeed https://ift.tt/2IlkS0j
via IFTTT