Breaking

Wednesday, September 26, 2018

റോണോയെയും സലാഹിനെയും പിന്തള്ളി; മോഡ്രിച്ചിന് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം

ലണ്ടന്‍: ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്ിയന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്. 10 വര്‍ഷത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും അല്ലാത്ത താരത്തിന് ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2016ല്‍ ബാലണ്‍ ദിയോര്‍, ഫിഫ ദി ബെസ്റ്റ് എന്നായി നാമകരണം ചെയ്ത ശേഷമുള്ള രണ്ട് തവണയും പുരസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് മോഡ്രിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹാണ് അവസാന മൂന്നിലിടം കണ്ടെത്തിയ മറ്റൊരു താരം.
കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി നടത്തിയ അവിശ്വസനീയ പ്രകടനമാണ് മോഡ്രിചിനെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം തേടിയെത്താന്‍ സഹായിച്ചത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ ചൂടുകയും അതിനു പിറകെ ലോകകപ്പില്‍അപ്രതീക്ഷിതമായ കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തതോടെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കാന്‍ ഫിഫ അധികൃതര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിച്ചിനെ റൊണാള്‍ഡോയേക്കാള്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്. എന്നാല്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയ ലയണല്‍ മെസ്സിക്ക 12 വര്‍ഷത്തിന് ശേഷം ഫിഫയുടെ മികച്ച കളിക്കാരുടെ അവസാന മൂന്നില്‍ എത്താന്‍ കഴിഞ്ഞില്ല



from Whitespace https://ift.tt/2N1L6px
via IFTTT