Breaking

Saturday, September 1, 2018

ചെങ്ങന്നൂരില്‍ മാതൃഭൂമി ന്യൂസ് സംഘത്തെ അക്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

ചെങ്ങന്നൂർ: പാണ്ടനാട് തത്സമയ ചർച്ചയ്ക്കെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.പാണ്ടനാട് സ്വദേശികളായ അഭിലാഷ്, നിഖിൽകുമാർ, രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. സേവാഭാരതി പ്രവർത്തകരെന്ന പേരിലായിരുന്നുഇവർ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ ബന്ധുവീടുകളിൽ നിന്നാണ് ഇവരെപിടികൂടിയത്. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു തത്സമയ ചർച്ചയ്ക്കെത്തിയ മാതൃഭൂമി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. നാലംഗസംഘം മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. മാതൃഭൂമിയെ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സേവാഭാരതിയുടെ പ്രവർത്തകരെന്ന് പറഞ്ഞ് ഇവർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്. അക്രമി സംഘത്തിലുണ്ടായിരുന്ന ബിബിൻ എന്ന ആൾക്കുവേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. content highlights: Attack against journalists ,Three menarrested in chengannur, Sevabharathi


from mathrubhumi.latestnews.rssfeed https://ift.tt/2MJUZNp
via IFTTT