Breaking

Friday, September 28, 2018

ഇന്ധനവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. നഗരത്തിന് പുറത്തു പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട് പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്. ബുധനാഴ്ച്ച സംസ്ഥാനത്ത് വില വര്‍ധിച്ചിട്ടില്ല.

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില മുംബൈയിലാണ്. പെട്രോളിന് 90.57ഉം ഡീസലിന് 79.01രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില.



from Whitespace https://ift.tt/2xLPGDo
via IFTTT