Breaking

Wednesday, September 26, 2018

രാ​ജ്യ​ത്തെ ജ​യി​ല്‍ പ​രി​ഷ്ക​ര​ണ​ത്തി​നാ​യി സു​പ്രീം കോ​ട​തി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ജ​യി​ല്‍ പ​രി​ഷ്ക​ര​ണ​ത്തി​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ചു. സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് അ​മി​ത​വ റോ​യി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ​യാ​ണ് ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​കു​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​യോ​ഗി​ച്ച​ത്. 

ജ​യി​ലി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ജ​യി​ലി​ല്‍ അ​ട​യ്ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ സ​മി​തി പ​രി​ശോ​ധി​ക്കും. 

രാ​ജ്യ​ത്തെ 1382 ജ​യി​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി സ​മി​തി പ്ര​തി​ദി​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓ​രോ വി​ഷ​യ​ങ്ങ​ള്‍​ക്കും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും കോ​ട​തി സ​മി​തി​യോ​ടു നി​ര്‍​ദേ​ശി​ച്ചു.



from Anweshanam | The Latest News From India https://ift.tt/2Obd9ra
via IFTTT