ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കേസില്‍ അന്വേഷണപുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ ഒക്‌ടോബര്‍ ഒന്‍പതിന് അന്തിമവാദം തുടങ്ങും.
2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ഒരുഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരുമായുള്ള ബന്ധത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നതായും ഇതേത്തുടര്‍ന്നാണ് സുനന്ദ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
from Anweshanam | The Latest News From India https://ift.tt/2Obdj1K
via IFTTT