Breaking

Saturday, September 1, 2018

ബാങ്ക് അവധി: ആശങ്ക വേണ്ട

കൊച്ചി:സെപ്റ്റംബർ ആദ്യവാരം ആറ് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന പ്രചാരണം തെറ്റ്. ബാങ്ക് അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടനാ വൈസ് പ്രസിഡന്റ് അശ്വനി റാണ പറഞ്ഞു. സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ സമരം നടത്തുന്നത് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ മാത്രമാണ്. എന്നാൽ, ഇത് ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. സെപ്റ്റംബർ രണ്ട് ഞായറാഴ്ച, മൂന്ന് ജന്മാഷ്ടമി, നാല്, അഞ്ച് പെൻഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരം, എട്ടും ഒൻപതും ബാങ്ക് അവധി എന്നിവ കാരണം എടിഎമ്മുകളും ബാങ്കുകളും പ്രവർത്തിക്കില്ലെന്ന രീതിയിലായിരുന്നു പ്രചാരണം. സെപ്റ്റംബർ നാലിന് ജന്മാഷ്ടമി ദിനത്തിൽ ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ, കേരളത്തിലെ ബാങ്കുകകളെ ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MFhjYl
via IFTTT