Breaking

Monday, September 3, 2018

പശുവിനെച്ചൊല്ലി തര്‍ക്കം; മധ്യപ്രദേശില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി

ഭോപ്പാൽ: മധ്യപ്രദേശിലെ റായ്സെനിൽ പശുവിനെച്ചൊല്ലിയുള്ള തർക്കത്തേത്തുടർന്ന് യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം കൈവെട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതായിരുന്നു ആക്രമണത്തിന് ഇരയായ പ്രേം നാരായൺ സാഹു. ഇവർതമ്മിലുള്ള വാക്കുതർക്കം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു. യാദവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് സാഹുവിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം കൈവെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സാഹുവിന്റെ നിലവിളി കേട്ടെങ്കിലും അയൽക്കാർ ആരും സഹായത്തിന് എത്തിയില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സംഭവ സ്ഥലത്തെത്തുകയും സാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ രണ്ട് പേർക്ക് പുറമേ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. Content Highlights:Man Tied to Tree, Arm Chopped off in Fight over Cows in Madhya Pradesh


from mathrubhumi.latestnews.rssfeed https://ift.tt/2Prbniy
via IFTTT