Breaking

Saturday, September 29, 2018

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ

കോഴിക്കോട്: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86 രൂപ 77 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 79 രൂപ 87പൈസയായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.44 രൂപയാണ്. ഡീസലിന് 78 രൂപ 62 പൈസയാണ് ഇന്നത്തെ വില.കോഴിക്കോട് പെട്രോൾ വില 85.69 രൂപയായി. ഡീസൽ വില 78 രൂപ 88പൈസയാണ്. രാജ്യത്ത് ഇന്ധന വില ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോളിന് ലിറ്ററിന് 92.45 പൈസയാണ് ഇന്നത്തെ വില.


from mathrubhumi.latestnews.rssfeed https://ift.tt/2Iny1Gc
via IFTTT