Breaking

Monday, September 3, 2018

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടല്‍; നിര്‍ണായക തീരുമാനം 6 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍

ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്നതിനെ സംബന്ധിച്ച് തീരുമാനയില്ല. ഇന്ന് കൂടിയ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.

സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. എല്ലാ വകുപ്പ് മന്ത്രിമാരോടും ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് 4ന് മുന്നെ നല്‍കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതിന് പിന്നാലെ 6ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും നിര്‍ണായക തീരുമാനമുണ്ടാകുക.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് തെലുങ്കാന തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അനുകൂല വികാരം കണക്കിലെടുത്ത് ഡിസംബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ നീക്കം.
 



from Anweshanam | The Latest News From India https://ift.tt/2NHCVjm
via IFTTT