Breaking

Saturday, September 29, 2018

എകെ-47 ഉള്‍പ്പെടെ 10 തോക്കുകളുമായി പോലീസുദ്യോഗസ്ഥന്‍ മുങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിലെപി.ഡി.പി എംഎൽഎയുടെ ജവഹർ നഗറിലെ വസതിയിൽ കാവലിന് നിയോഗിച്ചപോലീസ് ഉദ്യോഗസ്ഥനെ എകെ-47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളുമായി കാണാതായി. വാച്ചി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ഐജാസ് അഹമ്മദ് മിറിന്റെ ഔദ്യോഗികവസതിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇയാൾ കടന്നതെന്ന് പോലീസ് അറിയിച്ചു. ഷോപ്പിയാൻ സ്വദേശിയായ ആദിൽ ബഷീർ എന്ന പോലീസുകാരൻ എംഎൽഎയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന പത്ത്തോക്കുകളുമായാണ് കടന്നത്. അഞ്ച് എകെ-47 തോക്കുകൾ, നാല് ഐഎൻഎസ്എഎസ് റൈഫിളുകൾ, ഒരു പിസ്റ്റൾ എന്നിവയാണ് ഇയാൾ കൈക്കലാക്കിയത്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു. ജാഗ്രതാ നിർദേശവും നൽകി. ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2QkFAjZ
via IFTTT