Breaking

Saturday, September 1, 2018

സെഞ്ചുറിയുമായി പൂജാരയുടെ ഒറ്റയാള്‍ പോരാട്ടം; ഇന്ത്യക്ക് 27 റണ്‍സ് ലീഡ്

സതാംപ്ടൺ: ചേതേശ്വർ പൂജാരയുടെ ഒറ്റയാൾ ചെറുത്തു നിൽപ്പിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 27 റൺസ് ലീഡ്. 34 റൺസിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യയെ പൂജാര ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 257 പന്തിൽ 16 ഫോറിന്റെ അകമ്പടിയോടെ 132 റൺസുമായി പൂജാര പുറത്താകാതെ നിന്നു. പൂജാരയുടെ 15-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇംഗ്ലീഷ് മണ്ണിൽ ആദ്യത്തേതും. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറ (ആറു റൺസ്) പൂജാരയ്ക്ക് നൽകിയ പിന്തുണയും ഇന്ത്യയുടെ ലീഡിൽ നിർണയാകമായി. ഇരുവരും 46 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ബുംറയെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 273 റൺസിലവസാനിച്ചു. 50 റൺസിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ കോലിയും പൂജാരയും ഒത്തുചേരുകയായിരുന്നു. ഇരുവരും 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 46 റൺസെടുത്ത് നിൽക്കെ കോലിയെ കറൻ പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീട് പൂജാരയക്ക് പിന്തുണ നൽകാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഓരോരുത്തരായി ക്രീസ് വിട്ടു. രഹാനെ 11 റൺസെടുത്തു പുറത്തായപ്പോൾ റിഷഭ് പന്തിന് അക്കൗണ്ട് തുറക്കാനായില്ല. ഹാർദിക് പാണ്ഡ്യ നാല് റൺസിനും അശ്വിന് ഒരു റണ്ണെടുത്തു പുറത്തായി. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി മോയിൻ അലിക്ക് വിക്കറ്റ് നൽകി. ഒമ്പതാം വിക്കറ്റിൽ ഇഷാന്ത് ശർമ്മ അൽപമെങ്കിലും ചെറുത്തുനിന്നു. 14 റൺസെടുത്ത ഇഷാന്ത് പുറത്താകുമ്പോൾ പൂജാരയ്ക്കൊപ്പം 32 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 16ഓവർ എറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയാണ് ഇന്ത്യൻ മധ്യനിരയെ വെള്ളം കുടിപ്പിച്ചത്. സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റെടുത്തു. അതിനിടെ ഇന്ത്യൻ നായകൻ വിരാട് കോലി ടെസ്റ്റിൽ 6000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റിൽ 6000 റൺസ് തികയക്കുന്ന പത്താമത്തെ ഇന്ത്യൻ താരമാണ് കോലി. രാജ്യാന്തര തലത്തിൽ അറുപത്താറാമത്തേതും. രണ്ടാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 246 റൺസിൽ അവസാനിപ്പിച്ചിരുന്നു. 86 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിനെ സാം കറൻ-മോയിൻ അലി കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും 81 റൺസ് കൂട്ടിച്ചേർത്തു. Content Highlights: england vs india fourth test


from mathrubhumi.latestnews.rssfeed https://ift.tt/2LJ1Dhp
via IFTTT