Breaking

Saturday, September 1, 2018

2021 ലെ സെന്‍സസ്: ഒബിസി വിഭാഗക്കാരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും

ന്യൂഡൽഹി: 2021ലെ സെൻസസിൽ ഒബിസി വിഭാഗങ്ങളുടെ വിവരങ്ങളും പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആദ്യമായാണ് ഒബിസിക്കാരുടെ വിവരങ്ങൾ സെൻസസിൽ പ്രത്യേകം ശേഖരിക്കുന്നത്. 2021 സെൻസസ് മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയ വാക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 2021 സെൻസസിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. നൂതന സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള സെൻസസ് നടപടികൾ മൂന്ന് വർഷത്തിനകം തീർക്കും. സാധാരണ ഏഴും എട്ടു വർഷമാണ് സെൻസസ് പൂർത്തിയാക്കുന്നതിന് വേണ്ടിവരിക. കണക്കെടുപ്പിനായി 25 ലക്ഷത്തോളം പേർക്ക് അതിവിപുലമായ പരിശീലനമാണ് നൽകുക. കണക്കുകളിൽ കൃത്യത ഉറപ്പുവരുത്തും. നിർമാണത്തിലിരിക്കുന്ന വീടുകളുടേതക്കമുള്ള വിവരങ്ങളെടുക്കും. മാപ്പുകളും ജിയോ റഫറൻസിങും ഉപയോഗിക്കുന്നതും പരിഗണനയിലാണെന്നും ആഭ്യന്തര മന്ത്രാലയ വാക്താവ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2on4ljw
via IFTTT