Breaking

Wednesday, September 26, 2018

ആരോഗ്യ മേഖലയില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 158-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ആരോഗ്യ പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും പണം മുടക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 158-ാം സ്ഥാനത്ത്. 195 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫിന്‍ലാന്റാണ് സര്‍വ്വെയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 

7 വര്‍ഷത്ത വളര്‍ച്ചാ നിരക്ക്, ഒരു വര്‍ഷം ഏറ്റവുമധികം ആഭ്യന്തര ഉല്‍പ്പാദനമുള്ള സമയത്ത് ജോലി ചെയ്യുന്ന രാജ്യത്തെ ആളുകളുടെ എണ്ണം, പ്രാഥമിക ആരോഗ്യ നില, സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം, പഠനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാംങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും ഈ കാലയളവില്‍ എത്ര രൂപ ചെലവഴിച്ചു, ആളോഹരി വരുമാനം, ജിഡിപി തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് സര്‍വ്വെ നടത്തിയത്. മാനവ വിഭവശേഷി അന്താരാഷ്ര്ട സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍, ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണന്നും ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

1990ലെ കണക്കനുസരിച്ച് ആരോഗ്യ രംഗത്ത് ഇന്ത്യയുടെ സ്ഥാനം 162 ആയിരുന്നു. 2016ലെ കണക്കനുസരിച്ചാണ് ഇപ്പോള്‍ 158ലേയ്ക്ക് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകോത്തര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സമയത്താണ് ഈ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടാനും നാമനിര്‍ദ്ദേശം ചെയ്തു കഴിഞ്ഞു. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. 



from Anweshanam | The Latest News From India https://ift.tt/2ObduKs
via IFTTT