കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹാലാ മേഖലയിലെ ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കോല്‍ക്കത്തയിലെ ഹരിദംപുരില് രാജാറാം മോഹന്‍ റോയി സരണയിലാണ് സംഭവം.
പുരയിടത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ജീവനക്കാരാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ അസ്തികൂടം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഹരിദേവ്പൂറിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും 14 നവജാതശിശുക്കളുടെ അസ്തികൂടങ്ങള്‍ കൂടി പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു.
#SpotVisuals: Skeleton of 14 babies have been found wrapped in plastic bags in Kolkata's Haridevpur. Police have started an investigation. #WestBengal pic.twitter.com/e8jp80rwRI
— ANI (@ANI) September 2, 2018
ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് വര്‍ഷം മുമ്ബ് വരെ നവജാത ശിശുക്കളെ കടത്തുന്ന റാക്കറ്റിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് ഇന്നത്തെ സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലെ സാധ്യതതകള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No human tissue was found in the packets when they were opened by doctors. Some dry ice is there. An examination is on for exact nature of the material: Nilanjan Biswas, DC (Behala) on reports of skeletons of 14 babies found in Kolkata's Haridevpur. (file pic) #WestBengal pic.twitter.com/MPEg9jfVjx
— ANI (@ANI) September 2, 2018
from Anweshanam | The Latest News From India https://ift.tt/2NH1soL
via IFTTT