കൊച്ചി: മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമ ഉൾപ്പടെ ആറ് പ്രതികൾക്കും ജാമ്യം. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അപകടത്തിൽ മരിച്ചവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടൽ ജീവനക്കാരായ കെ.കെ.അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ.സിജുലാൽ, വിഷ്ണുകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.. മോഡലുകളുടെ മരണത്തിൽ നിർണായകമായ ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന നശിപ്പിച്ച സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നത്. ബോധപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. മോഡലുകളുടെ മരണവും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും എന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് സി.സി.ടി.വി നശിപ്പിച്ചത് എന്ന ചോദ്യം പ്രോസിക്യൂഷനും ഉയർത്തി. പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. നവംബർ ഒന്നിന് പാലാരിവട്ടത്ത് നടന്ന അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ആഷിഖ് 7നു രാത്രി മരിച്ചു. Content Highlights: Death of two Kerala models
from mathrubhumi.latestnews.rssfeed https://ift.tt/30ETlVn
via IFTTT
Friday, November 19, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
കൊച്ചിയിലെ മോഡലുകളുടെ മരണം; ഹോട്ടലുടമ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും ജാമ്യം
കൊച്ചിയിലെ മോഡലുകളുടെ മരണം; ഹോട്ടലുടമ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും ജാമ്യം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed