കടുത്തുരുത്തി : പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് സ്വദേശിയുടെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയ അയൽവാസിയും സി.പി.എം. പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക(54)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്. കാറിൽ മാരകായുധങ്ങളുമായാണ് ഇവർ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തിൽപ്പെട്ടവർ കുത്തിയത്. ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെ കടുത്തുരുത്തി എസ്.െഎ. ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി. മറ്റുരണ്ടുപേർ ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീവ് കെ.പാലിയപാടത്തിന്റെ ബൈക്ക് എടുത്ത് കടന്നുകളഞ്ഞു. പ്രതികൾ വന്ന കാർ പോലീസ് കസ്റ്റഡിയിെലടുത്തു. Content highlights: Verbal dispute between led to people stab the neighbor
from mathrubhumi.latestnews.rssfeed https://ift.tt/3wo9NEV
via
IFTTT