Breaking

Thursday, November 4, 2021

കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതം കുറച്ചു

ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്.വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഇതോടെ കർണാടകയിൽ പെട്രോൾ 95.50 രൂപക്കും ഡീസൽ 81.50 രൂപക്കും ലഭിക്കും. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്ധന വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു. content highlights:After Centre Karnataka government reduce petrol diesel price by 7 rupees


from mathrubhumi.latestnews.rssfeed https://ift.tt/3wbE4GZ
via IFTTT