Breaking

Saturday, November 6, 2021

'ഞാന്‍ പൂജ്യത്തിന് ഔട്ടായി, ദ്രാവിഡ് സെഞ്ചുറി നേടി'; ഓര്‍മകള്‍ പങ്കുവെച്ച് സ്‌കോട്ടിഷ് ക്യാപ്റ്റന്‍

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനൊപ്പം കളിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോട്സർ. ട്വന്റി-20 ലോകകപ്പ് സൂപ്പർ-12-ൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പാണ് 37-കാരനായ കോട്സർ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. 2003-ൽ ഇംഗ്ലീഷ് വൺഡേ ടൂർണമെന്റിൽ സ്കോട്ടിഷ് സാൾട്ടിയേഴ്സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. അന്ന് 19 വയസ്സായിരുന്നു കോട്സറിന്റെ പ്രായം. വിദേശ മാർക്വീ താരമായിട്ടാണ് ടീമിലെത്തിയത്. നോർത്താംപ്റ്റണിൽ നടന്ന മത്സരത്തിൽ ദ്രാവിഡ് 114 റൺസ് അടിച്ചെടുത്തു. കോട്സർ പൂജ്യത്തിന് പുറത്തായി. അതും നേരിട്ട ആദ്യ പന്തിൽ റൺഔട്ടിലൂടെ. ആ റൺഔട്ടിന്റെ സമയത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ദ്രാവിഡ് ആയിരുന്നെന്നും ഓടരുത് എന്ന് ദ്രാവിഡ് വിലക്കിയിട്ടും സിംഗിളെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും കോട്സർ പറയുന്നു. അന്ന് ആ ടൂർണമെന്റിൽ 11 മത്സരങ്ങളിൽ ദ്രാവിഡ് 600 റൺസ് അടിച്ചെടുത്തു. ലോകകപ്പ് സൂപ്പർ-12ൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും സ്കോട്ട്ലൻഡ് തോറ്റു. ന്യൂസീലൻഡിനെതിരെ 16 റൺസിന് തോറ്റെങ്കിലും കോട്സർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നിലവിൽ ഇന്ത്യൻ ടീമിന്റെ നിയുക്ത പരിശീലകനാണ് ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡ് പരിശീലകനായി സ്ഥാനമേറ്റെടുക്കും. 164 ടെസ്റ്റുകൾ കളിച്ച ദ്രാവിഡിന്റെ അക്കൗണ്ടിൽ 13,288 റൺസുണ്ട്. സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരവും ദ്രാവിഡാണ്. Content Highlights: Scotland Captain Kyle Coetzer Recalls 18-Year-Old Run Out Involving Him And Rahul Dravid


from mathrubhumi.latestnews.rssfeed https://ift.tt/3GQPpkN
via IFTTT