ദുബായ്: ട്വന്റി 20 ലോകകപ്പിലെ സ്കോട്ലൻഡിനെതിരായ മത്സരത്തിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. സ്കോട്ലൻഡിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ യൂസ്വേന്ദ്ര ചാഹലിന്റെ പേരിലുള്ള റെക്കോഡ് പഴങ്കഥയായി. 54 മത്സരങ്ങളിൽ നിന്ന് 64 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ചാഹൽ 49 മത്സരങ്ങളിൽ നിന്ന് 63 വിക്കറ്റുകൾ വീഴ്ത്തി. 55 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയിൽ മൂന്നാമത്. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവർ നാല്, അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നു. What a bowler 🙌 Jasprit Bumrah is now Indias leading wicket-taker in Mens T20Is 👏#T20WorldCup | #INDvSCO | https://t.co/nlqBbYrz37 pic.twitter.com/9brrQNZXXa — T20 World Cup (@T20WorldCup) November 5, 2021 2016-ൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 യിൽ അരങ്ങേറ്റം കുറിച്ചത്. ട്വന്റി 20 ലോകകപ്പിൽ ഇതുവരെ ബുംറ നാല് മത്സരങ്ങളിൽ നിന്ന് അഞ്ചുവിക്കറ്റ് വീഴ്ത്തി. പാകിസ്താനെതിരായ ആദ്യ മത്സരത്തിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ബുംറ വിക്കറ്റ് സ്വന്തമാക്കി. ആറുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബുംറയ്ക്ക് മുന്നിലുള്ളത്. ജഡേജ നാലുവിക്കറ്റ് സ്വന്തമാക്കി. Content Highlights: Jasprit Bumrah becomes Indias leading wicket-taker in T20I cricket
from mathrubhumi.latestnews.rssfeed https://ift.tt/3mPTxJQ
via
IFTTT