Breaking

Thursday, November 4, 2021

വാചകമടിക്കാതെ കേന്ദ്രം കുറച്ചതുപോലെ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണം - ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: വാചകമടിക്കാതെ കേന്ദ്രം കുറച്ചതുപോലെ ഇന്ധന നികുതി കുറയ്ക്കാൻ കേരളം തയ്യാറാകണമെന്ന് ബിജെപിസംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. കർണ്ണാടക സർക്കാർ ഏഴ് രൂപ കുറച്ച് കഴിഞ്ഞു. ഗോവ അടക്കം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങൾ ഇതിന് മുൻപ് ഒരു വിഹിതം കുറച്ചിരുന്നു. 23 ശതമാനം ഡീസലിനും 30 ശതമാനം പെട്രോളിനും നികുതി കൈപ്പറ്റുന്ന കേരള സർക്കാർ ഇത് വരെ നായാ പൈസ കുറച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു. ഇന്ധന വില കുത്തനെ ഉയരുമ്പോഴും നികുതി ഇനത്തിൽ ഏറ്റവും കൂടുതൽ തുക തട്ടുന്നത് കേന്ദ്ര സർക്കാരാണോ കേരള സർക്കാരാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇന്ന് വരെ കേരളത്തിലെ ധനമന്ത്രിമാർ പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല, കാരണം സ്പെഷ്യൽ സെസ്സ് ഒഴിച്ച് കേന്ദ്ര സർക്കാർ എടുക്കുന്ന നികുതിയുടെ വിഹിതവും സംസ്ഥാനത്തിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2018ന് ശേഷം ക്രൂഡോയിൽ വില ഏറ്റവും ഉയർന്ന ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായിട്ടാണ് 10 രൂപ ഡീസലിനും 5 രൂപ പെട്രോളിനും കുറച്ചത്. നികുതി ഇനത്തിൽ കേന്ദ്രത്തിനേക്കാൾ കൂടുതൽ കിട്ടുന്ന കേരളം വാചകമടി നിർത്തി ഡിസലിനും പെട്രോളിനും നികുതി കുറക്കണം. കേന്ദ്രം എക്സൈസ് തീരുവ കുറച്ച് വില കുറക്കാൻ തയ്യാറായതു പോലെ കേരളവും തയ്യാറാകണം. കേന്ദ്രം മുഖം രക്ഷിക്കാൻ എടുത്തതാണ് നടപടി എന്ന് പറഞ്ഞ് പരിഹസിക്കുന്നതിന് പകരം നികുതി കുറച്ച് കേന്ദ്രം കാണിച്ച മാതൃക കാണിക്കാൻ ബാലഗോപാൽ തയ്യാറാകണം എന്നിട്ടാകാം കേന്ദ്രത്തിനെതിരെ പരിഹാസമെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു. content highlights:petrol disel price hike, b gopalakrishnan critisize state government


from mathrubhumi.latestnews.rssfeed https://ift.tt/3BHsZyC
via IFTTT