ബാലുശ്ശേരി: ലിംഗവേർതിരിവിന്റെ മതിലുകൾ കോളേജ് തലത്തിലും. സംസ്ഥാനത്ത് പെൺകുട്ടികൾക്കു മാത്രമായി സർക്കാർ മേഖലയിൽ നാലെണ്ണമടക്കം 65 കോളേജുകളുള്ളതായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2019-20ൽ നടത്തിയ സർവേയിൽ പറയുന്നു. എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം കോളേജുകളും വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് മാറാതെ തുടർന്നുപോരുന്നവയാണ്. കൂടുതൽ കോളേജുകളുള്ളത് സാശ്രയമേഖലയിലാണ്. ഇവയൊക്കെ സമീപകാലത്താണ് അഫിലിയേഷൻ നേടിയിട്ടുള്ളത്. 38 എണ്ണം ഗ്രാമീണമേഖലയിലും 27 എണ്ണം നഗരത്തിലുമാണ്. ആൺകുട്ടികളുടെ മാത്രമായിരുന്ന മിക്കകോളേജുകളും ആദ്യം പി.ജി. തലത്തിലും പിന്നീട് ഡിഗ്രി ക്ലാസുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. എം.ജി. സർവകലാശാലയ്ക്കുകീഴിൽ മൂന്ന് കോളേജുകൾ മിക്സഡ് ആക്കിയെങ്കിലും ഇവിടത്തെ പരമ്പരാഗത കോഴ്സുകളിൽ ഇപ്പോഴും പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നില്ല. ഇവിടങ്ങളിലെ സ്വാശ്രയ, പുതുതലമുറ കോഴ്സുകളിൽ ഡിഗ്രി തലത്തിൽ അവർക്ക് പ്രവേശനമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3CzzqEf
via IFTTT
Saturday, November 20, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
വേര്‍തിരിവില്‍ കോളേജുകളും; സംസ്ഥാനത്ത് 65 വനിതാ കോളേജുകള്‍
വേര്‍തിരിവില്‍ കോളേജുകളും; സംസ്ഥാനത്ത് 65 വനിതാ കോളേജുകള്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed