Breaking

Sunday, July 25, 2021

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പേരൂര്‍ക്കടയില്‍ എസ്‌ഐയ്ക്കു നേരെ ആക്രമണം

തിരുവനന്തപുരം: പേരൂർക്കടയിൽ എസ്ഐയ്ക്കു നേരെ ആക്രമണം. പേരൂർക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് എസ്ഐ നന്ദകൃഷ്ണനുനേരെ ആക്രമണമുണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ എസ്ഐ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ഒൻപത് മണിയോടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. നൈറ്റ് പെട്രോളിങ്ങിനിറങ്ങിയതായിരുന്നു നന്ദകൃഷ്ണൻ. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കൾ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങൾ പോലീസ് ചോദിച്ചു. എന്നാൽ അത് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന അവർ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് യുവാക്കൾ എസ്.ഐ. നന്ദകൃഷ്ണനെ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടപ്പനക്കുന്ന് സ്വദേശി ജിതിൻ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മറ്റ് രണ്ട് പേർ ഓടി രക്ഷപെട്ടു. Content Highlights: Sub inspector attacked at Peroorkada, two arrested


from mathrubhumi.latestnews.rssfeed https://ift.tt/3i1JizJ
via IFTTT