Breaking

Sunday, July 25, 2021

ടോക്യോ ഒളിമ്പിക്‌സ്; സിന്ധുവും മേരി കോമും ഇന്ന് കളത്തില്‍

ടോക്യോ ഒളിമ്പിക്സിൽ ആദ്യദിനത്തിൽ നിരാശപ്പെടുത്തിയെങ്കിലും മെഡൽപ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടർ റേഞ്ചിലേക്ക്. ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദിവ്യനേഷ് സിങ് പൻവാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യ മെഡൽപ്രതീക്ഷ പുലർത്തുന്നുണ്ട്. മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളുമാണ് ഇറങ്ങുന്നത്. ബാഡ്മിന്റൺ മെഡൽ പ്രതീക്ഷയുമായി വനിതാ വിഭാഗത്തിൽ പി.വി. സിന്ധു ഇസ്രായേലിന്റെ സെനിയ പോളികാർപ്പോവയെ നേരിടും. ബോക്സിങ് ആറുവട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. മെഡൽപ്രതീക്ഷ പുലർത്തുന്ന മേരി നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യ ഹെർണാണ്ടസിനെ നേരിടും. പുരുഷവിഭാഗത്തിൽ മനീഷ് കൗശിക് ബ്രിട്ടന്റെ ലൂക്ക് മാക് കോർമാക്കിനെ നേരിടും. ഹോക്കി ആദ്യകളിയിൽ ജയിച്ച ഇന്ത്യൻ പുരുഷ ടീം പൂൾ എ-യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ടേബിൾ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസിൽ സതിയൻ ജ്ഞാനശേഖരൻ ഹോങ്കോങ്ങിന്റെ ഹാങ് സിയു ലാമിനെ രണ്ടാം റൗണ്ടിൽ നേരിടും. വനിതാ വിഭാഗം രണ്ടാം റൗണ്ടിൽ മനിക ബത്ര യുക്രൈന്റെ മാർഗരറ്റ പെസോറ്റ്സ്കയുമായി കളിക്കും. ടെന്നീസ് വനിതാ ഡബിൾസിൽ പ്രതീക്ഷകളോടെ സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. യുക്രൈന്റെ ല്യൂഡ്യല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തെ നേരിടും. Content Highlights: Tokyo 2020 Day 3 All eyes on Sindhu and Mary Kom


from mathrubhumi.latestnews.rssfeed https://ift.tt/3rvI82m
via IFTTT