Breaking

Tuesday, August 4, 2020

കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. രാത്രി 10.30-നാണ് സംഭവം.കഞ്ചിക്കോട് ഐ.ഐ.ടി. ക്യാമ്പസിന് സമീപത്തെ റെയിൽപ്പാളത്തിനടുത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് കസബ സി.ഐ. എൻ.എസ്. രാജീവ് പറഞ്ഞു. ഹരി ഓമിനെ സമീപവാസികൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൊഴിലാളികൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. വാളയാർ, കസബ സ്റ്റേഷനുകളിലെ പോലീസുകാരും കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹരി ഓമിന്റെ മൃതദേഹം ഐ.ഐ.ടി. ക്യാമ്പസിനകത്ത് എത്തിച്ച അതിഥിത്തൊഴിലാളികൾ പോലീസിനെ തടഞ്ഞു. ഇതിനിടയിൽ തൊഴിലാളികൾ പോലീസിനെ കല്ലെറിഞ്ഞു. കല്ലേറിൽ പോലീസുകാർക്കും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും വാഹനങ്ങളും കല്ലേറിൽ തകർന്നു. പിന്നീട് പാലക്കാടുനിന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി. നൂറിലധികം തൊഴിലാളികളാണ് പ്രദേശത്ത് ഒത്തുകൂടിയത്. ഐ.ഐ.ടി. ക്യാമ്പസിലെ കരാർത്തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്. രാത്രി രണ്ടുമണിയായിട്ടും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. Content Highlights:Three migrant workers were found dead in Kanjikode


from mathrubhumi.latestnews.rssfeed https://ift.tt/2XnfiTY
via IFTTT