ന്യൂഡൽഹി: യുവതി ഓടിച്ചിരുന്ന കാറിടിച്ച് ഡൽഹിയിൽ നാല് പേർക്ക് ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇരുപത്തൊമ്പതുകാരി ഓടിച്ചിരുന്ന ബിഎംഡബ്യു കാർ നിയന്ത്രണം വിട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. ലജ്പത് നഗറിലെ അമർ കോളനിയിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാക്യാമറയിൽ രാത്രി പത്ത് മണിയോടെ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് പോകാൻ ശ്രമിച്ച യുവതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ഫാഷൻ ഡിസൈനറായ രോഷ്നി അറോറയാണ് കാറോടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു. മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല. കാറിൽ ഒപ്പമുണ്ടായിരുന്ന വളർത്തുനായ തന്റെ നേരെ ചാടിയതിനെ തുടർന്ന് അറിയാതെ ആക്സിലറേറ്റർ അമർത്തിയതിനെ തുടർന്നായിരുന്നു അപകടമെന്ന് യുവതി മൊഴി നൽകി. കാറിൽ നിന്ന് ഐസ്ക്രീം കണ്ടെത്തിയിരുന്നു. ആക്സിലറേറ്ററിൽ ചവിട്ടിയതിനെ തുടർന്ന് കാർ മുന്നോട്ട് നീങ്ങി ഐസ്ക്രീം വിൽപനക്കാരനേയും മറ്റു മൂന്ന് പേരെയും ഇടിക്കുകയായിരുന്നു. ഐസ്ക്രീം വിൽപ്പനവണ്ടി സംഭവസ്ഥലത്തു നിന്ന് ഏതാനും മീറ്റർ അകലേക്ക് തെറിച്ചു വീണു. നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3jZPDdH
via
IFTTT