ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്നും ഓർബിറ്റർ അതിന്റെ ചിത്രം പകർത്തിയെന്നും ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓർബിറ്റർ അതിന്റെ തെർമൽ ഇമേജ് പകർത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ലാൻഡറുമായി ആശയവിനിമയം ഇതുവരെ സാധ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയവിനിമയത്തിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ എൻ ഐയോടു പറഞ്ഞു. Indian Space Research Organisation (ISRO) Chief, K Sivan to ANI:Weve found the location of #VikramLander on lunar surface&orbiter has clicked a thermal image of Lander. But there is no communication yet. We are trying to have contact. It will be communicated soon. #Chandrayaan2 pic.twitter.com/1MbIL0VQCo — ANI (@ANI) September 8, 2019 ശനിയാഴ്ച പുലർച്ചെ, ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്കു മുമ്പ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനു തൊട്ടുമുകളിൽ 2.1 കിലോമീറ്റർ അകലമുള്ളപ്പോളാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എൽ വി മാർക്ക് മൂന്ന് റോക്കറ്റിൽ ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്നത്. content highlights:location of vikram lander identified says isro chief k sivan
from mathrubhumi.latestnews.rssfeed https://ift.tt/2A0MCEj
via
IFTTT