അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാൻ കോടതിയിൽ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി. പരാതിക്കാരനായ നാസിൽ അബ്ദുള്ള കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന് പാസ്പോർട്ട് തിരിച്ചുനൽകി. യാത്രാവിലക്ക് നീങ്ങിയ സാഹചര്യത്തിൽ ഇനി തുഷാറിന് കേരളത്തിലേക്ക് മടങ്ങാൻ തടസ്സമില്ല. നാസിലിന് താൻ ചെക്ക് നൽകിയിരുന്നില്ലെന്ന തുഷാറിന്റെ വാദം കോടതി അംഗീകരിച്ചു.നേരത്തെ കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ തുഷാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ഇത് അവസാനിപ്പിക്കുകയും കോടതിയിൽനിന്ന് തന്നെ വിജയം നേടുമെന്ന് തുഷാർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. content highlights:ajman court dismisses cheque case against thushar vellappally
from mathrubhumi.latestnews.rssfeed https://ift.tt/2ZT3fw5
via
IFTTT