ന്യൂയോർക്ക്: ലോക എട്ടാം നമ്പർ താരം സെറീന വില്യംസ് യു.എസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ. സെമിയിൽ യുക്രൈനിനിന്റെ അഞ്ചാം സീഡ് എലീന സ്വിറ്റൊലീനയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് (6-3, 6-1) പരാജയപ്പെടുത്തിയാണ് സെറീനയുടെ സെമി പ്രവേശനം. സെറീനയുടെ 33-ാം ഗ്രാന്റ്സ്ലാം ഫൈനലാണിത്. ഫൈനലിൽ ബിയാൻക ആൻഡ്രീസുവാണ് സെറീനയുടെ എതിരാളി. തുടർച്ചയായ രണ്ടാം യു.എസ് ഓപ്പൺ ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ലക്ഷ്യമിടുന്നത് ഏഴാം കിരീടവും. അതേസമയം കിരീടം നേടാനായാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്താനും (24) സെറീനയ്ക്കാകും. Content Highlights:Serena Williams in US Open final beating Elina Svitolina
from mathrubhumi.latestnews.rssfeed https://ift.tt/2zX6jwK
via
IFTTT