Breaking

Monday, September 9, 2019

പാക് പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണ സാധ്യത; മസൂദ് അസ്ഹറിനെ മോചിപ്പിച്ചെന്നും റിപ്പോര്‍ട്ട്

ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നീക്കത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ സിയാൽകോട്ട്-ജമ്മു കശ്മീർ മേഖലയിൽ വലിയ രീതിയിൽ സേനാ വിന്യാസവും മറ്റു പ്രവർത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ പാകിസ്താൻ എത്തിച്ചിരിക്കുന്നത്. പാകിസ്താൻ നീക്കങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിലും മറ്റും കനത്ത ജാഗ്രത നിർദേശം നൽകി. ഇതിനിടെ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താൻ രഹസ്യമായി വിട്ടയച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടനകളുമായി ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് ഐബി നൽകുന്ന വിവരം. പുൽവാമ ഭീകരാക്രമണത്തെ തുടർന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. Content Highlights:Masood Azhar secretly released from Pak jail-Intelligence Bureau Report


from mathrubhumi.latestnews.rssfeed https://ift.tt/2N5DaIp
via IFTTT